കെ.എസ്.കെ.ടി.യു വാളൂർ നടുക്കണ്ടിപ്പാറ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു


വാളൂർ : കെ.എസ്.കെ.ടി.യു. നടുക്കണ്ടിപ്പാറ യൂണിറ്റ് സമ്മേളനം മേഖല സെക്രട്ടറി കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ നിധിഷ് ടി.കെ മോഹനൻ ഷിനി ടി.വി തുടങ്ങിയവർ സംസാരിച്ചു.

കോമള വല്ലി പി. രക്തസാക്ഷി പ്രമേയവും നസീമ കുഞ്ഞോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏറ്റവും പ്രായം കൂടിയ എടക്കണ്ടി ചിരുതൈയ് അമ്മ പതാക ഉയർത്തി. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഇ.കെ. രവീന്ദ്രൻ സെക്രട്ടറിയായും സുമ ടിയെ പ്രസിഡണ്ടുമായും തിരഞ്ഞെടുത്തു. ഭാസ്ക്കരൻ എം.ടി നസീമ കെ എന്നിവർ ജോ: സെക്രട്ടറിയുമാണ്. വൈസ് പ്രസിഡണ്ട് മാർ : കോമളവല്ലി ശോഭ വി.പി.