പാതയൊരുങ്ങി; ചക്കിട്ടപ്പാറയില്‍ സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തുറന്നു


ചക്കിട്ടപ്പാറ: സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുന്നത്.

നിപ പോരാളി സിസ്റ്റര്‍ ലിനിയുടെ പേരില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇരുമ്പു പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാലത്തിലേക്കാണ് റോഡ്.

റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ലൈസ ജോര്‍ജ് അധ്യക്ഷത വഹിച്ചു. എ.ഡി.സ് പ്രസിഡന്റ് സൗമ്യ റെജി, അംഗം ദീപ ജീമോന്‍, അഷ്‌റഫ് മെറ്റിലേരി, മൊയ്തു മൗലവി എന്നിവര്‍ സംബന്ധിച്ചു.