തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു മുന്നില്‍ യു.ഡി.എഫ്. പ്രതിനിധികളുടെ കുത്തിയിരിപ്പു സമരം


പേരാമ്പ്ര: തദ്ദേശ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ സമരം നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു.

പുതുക്കുടി അബ്ദുറഹ്മാന്‍ അധ്യക്ഷ വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ പി.കെ രാകേഷ്, സല്‍മ നന്മനക്കണ്ടി, അര്‍ജുന്‍ കറ്റയാട്ട്, റസ്മിന തങ്കേ കണ്ടി കൂടാതെ രമേശന്‍, മായന്‍കുട്ടി എന്നിവരും സംസാരിച്ചു.

യുഡിഎഫ് കണ്‍വീനര്‍ രവീന്ദ്രന്‍ സ്വാഗതവും കെ.പി റസാക്ക് നന്ദിയും പറഞ്ഞു.