അരിക്കുളം ശ്രീ വാ കമോളി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതുക്കി പണിത ബലിക്കല്‍പുര സമര്‍പ്പണം നടന്നു


അരിക്കുളം: അരിക്കുളം ശ്രീ വാ കമോളി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതുക്കി പണിത ബലിക്കല്‍പുര സമര്‍പ്പണം നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ ലോഹ്യ സമര്‍പ്പണം നിര്‍വഹിച്ചു. പൂര്‍ണമായും നശിച്ചു പോയിരുന്ന ബലിക്കല്‍ പുര തയ്യില്‍ ഹേമചന്ദ്രന്‍ എന്ന വ്യക്തി വഴിപാടായി പുതുക്കിപ്പണിതു സമര്‍പ്പിക്കുകയായിരുന്നു.

ചടങ്ങില്‍ സി സുകമാരന്‍ അധ്യക്ഷത വഹിച്ചു. എം ബാലകൃഷ്ണന്‍, ഇ ഭാസ്‌കരന്‍, സി ജിനചന്ദ്രന്‍, സി.എം പീതാംബരന്‍, സി രവീന്ദ്രന്‍, അത്യോട്ട് ഗംഗാധാരന്‍, പി നാരായണന്‍ നമ്പൂതിരി, പ്രേമന്‍ നങ്ങിച്ചികണ്ടി എന്നിവര്‍ സംസാരിച്ചു.

തയ്യില്‍ ഹേമചന്ദ്രന്‍, ശില്‍പ്പി ശശി ആചാരി മേലെ കോളാര, ശ്രീജിത്ത് പയ്യോളി, വൈശാഖ് കോടങ്കോട്ട്, ദീപു വയനാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി.പി പ്രകാശന്‍ സ്വാഗതവും ശ്രുതീഷ് എന്‍.എം നന്ദിയും പറഞ്ഞു.