മുൻ അധ്യാപകൻ ബാബുരാജിന്റെ ഓർമ്മയിൽ വെങ്ങപ്പറ്റ ജി.എച്ച്.എസ്; ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണവും കാവ്യസായാഹ്നവും


പേരാമ്പ്ര: അന്തരിച്ച മുൻ അധ്യാപകൻ ബാബുരാജിന്റെ സ്മരണയിൽ വെങ്ങപ്പറ്റ ജി.എച്ച്.എസ്. ബാബുരാജ് മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് സ്കൂളിൽ അനുസ്മരണവും കാവ്യപരിപാടിയും സംഘടിപ്പിച്ചു.

സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രശസ്ത കവി രവീന്ദ്രൻ തളീക്കര ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എസ്.സുശീല കുമാരി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.അശോക് കുമാർ അധ്യക്ഷനായി. എസ്.എം.സി ചെയർപേഴ്സൺ പി.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.പി.മനോജ് കുമാർ, ജനാർദ്ദനൻ വെങ്ങപ്പറ്റ എന്നിവർ സംസാരിച്ചു.

നിജീഷ് കുമാർ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ കവിതാലാപനം നടന്നു. ചടങ്ങിൽ വെച്ച് ഐ.സി.എ.ആർ ഫിഷറീസ് സയൻസ് പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയ സ്നേഹ സത്യനെ ചടങ്ങിൽ ആദരിച്ചു.