കൊയിലാണ്ടി പന്തലായനി കാട്ടുവയലിൽ അക്ലാരി വസന്ത നിവാസിൽ ആവണി അന്തരിച്ചു, പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന് വ്യാഴാഴ്ച അവധി


കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ അക്ലാരി (വസന്ത നിവാസിൽ) ആവണി അന്തരിച്ചു. പതിനേഴ് വയസായിരുന്നു. സുരേഷ് ബാബുവിന്റെയും സുസ്മിത (കെ.എസ്.ആർ.ടി.സി കണ്ടക്ടർ) യുടെയും ഏക മകളാണ്. പന്തലായനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്സ് ടു വിദ്യാർത്ഥിനിയാണ്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

ആവണിയുടെ നിര്യാണത്തെ തുടർന്ന് പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന് ഡിസംബർ ഒന്ന് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായിരുന്നു ആവണി.

Summary: Panthalayani Govt: Higher Secondary School Plus Two student Avani passed away