മാലിന്യം വലിച്ചെറിയില്ല, ശുചിത്വ സുന്ദര നാടിനായി കെെകോർക്കാം; മേപ്പയ്യൂരിൽ ബാലസഭ ശുചിത്വോത്സവം


മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് കുടുംബശീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ബാലസഭ ശുചിത്വോത്സവവും സി.ഡി.എസ്സ് തല പരിശീലനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ​ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ശുചിത്വത്തിന്റെ പ്രധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകി.

ചടങ്ങിൽ സി.ഡി.എസ്സ് ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷത വഹിച്ചു. ബാലസഭ സംസ്ഥാന റിസോഴ്സ്‌ പേഴ്സൺ പി.കെ ഷിംജിത്ത്, റിസോഴ്സ് പേഴ്സൺ ബബിത വിനോജ് എന്നിവർ ക്ലാസെടുത്തു.

സാമൂഹിക ഉപസമിതി കൺവീനർ പി.ടി നിഷ സ്വാഗതവും സി ഡി എസ് അംഗം എം.ടി ലീല നന്ദിയും പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.