ലോട്ടറി വിൽപ്പനക്കാരനെ ചായ കുടിക്കാനെന്ന വ്യാജേനെ കൂട്ടിക്കൊണ്ട് പോയി പണം കവർന്നു; ബാലുശ്ശേരിക്കാരനായ മോഷ്ടാവ് പിടിയിൽ


ബാ​ലു​ശ്ശേ​രി: ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ പറ്റിച്ച് പ​ണം ക​വ​ര്‍ന്ന കേ​സി​ലെ പ്ര​തി പിടിയിൽ. ബാ​ലു​ശ്ശേ​രി ക​ണ്ണാ​ടി​പ്പൊ​യി​ല്‍ സ്വ​ദേ​ശി മം​ഗ​ല​ശ്ശേ​രി ന​സീ​ര്‍ ഇ.​കെ (48) ആണ് പിടിയിലായത്.

കു​ന്ദ​മം​ഗ​ലം പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന രാ​മ​ന്‍ എ​ന്ന​യാ​ളെ​യാ​ണ് ഓ​ട്ടോ​യി​ല്‍ പ​രി​ച​യം ന​ടി​ച്ച്‌ കൊ​ണ്ടു​പോ​യി പ​ണം ക​വ​ര്‍​ന്ന​ത്. ചായ കു​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന രാമനെ കൂട്ടികൊണ്ടു പോവുകയും പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​രു​ക​യു​മാ​യി​രു​ന്നു. രാമൻ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഇയാൾ കൂട്ടി കൊ​ണ്ടു​പോ​യ​ത്.

കു​ന്ദ​മം​ഗ​ലം എ​സ്.​എ​ച്ച്‌.​ഒ യുസുഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.