ഇവാന്റെ പുഞ്ചിരി ഊർജമാക്കി അവർ സെക്കിൾ ചവിട്ടി തിരുവനന്തപുരത്തെത്തി; പാലേരിയിലെ രണ്ടുവയസുകാരന്റെ ചികിത്സയ്ക്കായുള്ള സെെക്കിൾ മാരത്തോൺ ലക്ഷ്യ സ്ഥാനത്തെത്തി


പേരാമ്പ്ര: വെയിലും മഴയും വകവെക്കാതെ അവർ സെക്കിൾ ചവിട്ടുമ്പോൾ മനസ് നിറയെ പാലേരിയിലെ രണ്ടു വയസുാകരൻ ഇവാന്റെ കളിയും ചിരിയുമായിരുന്നു. എസ് എം എ രോഗം സ്ഥിതീകരിച്ച പാലേരി കല്ലുള്ളതില്‍ നൗഫല്‍-ജാസ്മിന്‍ ദമ്പതികളുടെ മകനായ കുഞ്ഞു ഇവാനെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ 18 രൂപയുടെ മരുന്ന് ആവശ്യമാണ്. ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ചികിത്സാ ഫണ്ട് സമാഹരിക്കുകയും പ്രചരണം സജീവമാക്കുക എന്ന ലക്ഷ്യവുമായാണ് പാലേരിയിൽ നിന്ന് അവർ ഒരാഴ്ചമുമ്പ് സെെക്കളിൽ പ്രയാണമാരംഭിച്ചത്.

അടുത്ത ജില്ലകളും എറണാകുളവും കൊല്ലാവുമെല്ലാം സഞ്ചരിച്ച് അവർ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്നു. ഫണ്ട് സമാഹരണത്തിന് വേറിട്ട മാതൃക കാണിച്ച യുവാക്കൾക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ വച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ സ്വീകരണം നൽകി. ഇവാനെ ചികിത്സയ്ക്കായി മുഴുവൻ ജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

യുവാക്കളായ കെ,ആദില്‍, ടി കെ ഫാസില്‍, എ എസ് മുഹമ്മദ്, എ സ് ഷംനാദ്, പി എം നബൂര്‍, ഷെബിന്‍ വി കെ എന്നിവരാണ് മാരത്തോണില്‍ പങ്കെടുത്തത്.

കല്ലുള്ളതിൽ മുഹമ്മദ് ഇവാൻ ചികിത്സാ സഹായ കമ്മിറ്റി പാലേരി എന്ന പേരിൽ ഫെഡറൽ ബാങ്ക് കുറ്റ്യാടി ശാഖയിൽ അക്കൗണ്ട് തുടങ്ങി.

അക്കൗണ്ട് നമ്പർ: 20470200002625

IFSC: FDRL0002047)

ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)