കൊയിലാണ്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍


കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. എടക്കുളം കൊല്ലാറുകണ്ടി ശ്രീജിത്ത് (28) ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കോമത്തുകരയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 12.40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ അനീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോമത്തുകരയിലെത്തിയത്. KL-56-X-8112 നമ്പര്‍ ബൈക്കിലായിരുന്നു ശ്രീജിത്ത്. കൊയിലാണ്ടി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ശ്രീജിത്തിന്റെ കയ്യില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.