നൊച്ചാട് ചാത്തോത്ത് താഴെ നിയന്ത്രണം വിട്ടകാര്‍ തലകീഴായ് വയലിലേക്ക് മറിഞ്ഞ് അപകടം


നൊച്ചാട്: ചാത്തോത്ത് താഴെ കാര്‍ വയലിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചാത്തോത്ത് താഴെ ദയ സെന്ററിന് മുന്‍ വശം വ്യാഴാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ടകാര്‍ വയലിലേക്ക് തലകീഴായ് മറിയുകയായിരുന്നു. നൊച്ചാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.