‘കൊയിലാണ്ടിയോ? അതെവിടെയോ കേട്ടിട്ടുണ്ടല്ലോ’; ദില്‍ഷയുടെ നാട്ടിലെത്തി ഡോ. റോബിന്‍ തേച്ചൊട്ടിച്ചെന്ന് ആരാധകര്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: ബിഗ് ബോസ് താരമായ ഡോ. റോബിന്‍ രാധാകൃഷ്ണന് കൊയിലാണ്ടിയില്‍ വന്‍ സ്വീകരണമാണ് ഇന്ന് ആരാധകര്‍ നല്‍കിയത്. തനിക്ക് വലിയ സ്വീകരണമൊരുക്കിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തച്ചാണ് ഡോക്ടര്‍ റോബിന്‍ മടങ്ങിയത്.

ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ എത്തിയത്.

‘കൊയിലാണ്ടിയോ? അതെവിടെയോ കേട്ടിട്ടുണ്ടല്ലോ’ എന്ന് തന്റെ പ്രസംഗത്തിനിടെ റോബിന്‍ പറഞ്ഞതാണ് ദില്‍ഷയ്ക്കെതിരായ ഒളിയമ്പായി ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. ഇത് ശരിവെക്കുന്ന തരത്തില്‍ ആരാധകര്‍ കയ്യടിക്കുന്നതും ആര്‍പ്പുവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഏതായാലും തന്റെ നാട്ടിലെത്തി റോബിന്‍ നടത്തിയ പരാമര്‍ശങ്ങളോട് ദില്‍ഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വീഡിയോ കാണാം:

 

summery: bigg boss star er robin radhakrishnanalso received agrand reception in koyilandy, and he indirectly mention dilsha on his speech