പാർക്കിം​ഗിൽ നിർത്തിയ കാറിലേക്ക് പടർന്ന് തീ; എലത്തൂർ റെയിൽവേ സ്റ്റേഷനിൽ കാറുകൾ കത്തി നശിച്ചു


കൊയിലാണ്ടി: എലത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കാറുകൾക്ക് തീപിടിച്ചു. പാർക്കിം​ഗ് ഏരിയയിൽ നിർത്തിയിട്ട രണ്ട് കാറുകളാണ് കത്തി നശിച്ചത്. ഇന്ന് വെെകീട്ട് ഏഴ് മണിക്ക് ശേഷമാണ് സംഭവം.

റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ പാർക്കിം​ഗിൽ നിർത്തി പോയതായിരുന്നു കാറുകൾ. പാർക്കിം​ഗിനോട് ചേർന്നുള്ള കാടിന് തീപിടിച്ചതിന് പിന്നാലെ കാറുകളിലേക്കും പടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സമീപത്തായി പെയിന്റ് ബക്കറ്റുകളും ഉണ്ടായിരുന്നതായി യാത്രക്കാർ പറയുന്നു.

കോഴോക്കോട് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ഒരു കാർ പൂർണ്ണമായും രണ്ടാമത്തെ കാർ ഭൂരിഭാ​ഗവും കത്തി നശിച്ചു.

പാർക്കി​ഗിനോട് ചേർന്നുള്ള മരങ്ങളിലേക്കും തീ പടർന്നിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചതിനാൽ കൂടുതൽ അപകടം സംഭവിച്ചില്ല. അപകട സമയത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഉണ്ടായിരുന്നു.

Summary: Fire spread to the parking area and Cars burnt down at Elathur railway station