പണപ്പൊതി കണ്ടശേഷം ഒന്നുമറിയാത്തപോലെ റോഡരികിൽ നിന്നു, ആളുകൾപോയപ്പോൾ പണം പോക്കറ്റിലിട്ട് കടന്നു കളഞ്ഞു; കുറ്റ്യാടിയിൽ പ്രവാസിയുടെ നഷ്ടപ്പെട്ട പണം കവരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്


കുറ്റ്യാടി: ബാങ്കില്‍ നിന്നും പണമെടുത്ത് മടങ്ങവെ പ്രവാസിക്ക് നഷ്ടപ്പെട്ട അരലക്ഷം രൂപയുമായി കടന്നു കളയുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. കുറ്റ്യാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വേളം വലകെട്ട് വിളക്കിലേരിക്കണ്ടി ഹമീദിന്റെ പണമാണ് നഷ്ടപ്പെട്ടത്.

കുറ്റ്യാടി ടൗണിലെ ഹോട്ടലില്‍നിന്ന് ചായ കുടിച്ചിറങ്ങി നടന്നുപോകുമ്പോള്‍ മടിയില്‍ തിരുകിയ പണപ്പൊതി റോഡിൽ വീണുപോകുകയായിരുന്നു. റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിന്റെ ശ്രദ്ധയിൽ ഇത് പെട്ടു. തുടർന്ന് പണം കണ്ടതിന് സമീപത്തായി യുവാവ് നിലയുറപ്പിച്ചു. ആളുകൾ പോയ തക്കത്തിന് പണം പോക്കറ്റിലാക്കി യുവാവ് നടന്നു നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നീല ടീ ഷർട്ട് ധരിച്ചയാളാണ് പണം കവർന്നത്.

നഷ്ടപ്പെട്ട പണം റോഡില്‍ നിന്നെടുത്ത് കൈക്കലാക്കുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹമീദിന്റെ പരാതി പ്രകാരം കുറ്റ്യാടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

വീഡിയോ കാണാം: