ചക്കിട്ടപാറയ്ക്ക് ഇത് അഭിമാനം; ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ പുരസ്‌കാരം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്


പേരാമ്പ്ര: 2022 -23 സാമ്പത്തിക വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ പുരസ്‌കാരം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്. കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പഞ്ചായത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ചക്കിട്ടപാറയ്ക്ക് ലഭിച്ചത്.

വടകര എം.പി കെ.മുരളീധരന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പുരസ്‌കാരം സമ്മാനിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

തൊഴിലുറപ്പ് പദ്ധതിയില്‍ രണ്ടു അവാര്‍ഡുകള്‍ ആണ് ഈ വര്‍ഷം ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിന് ലഭിച്ചിട്ടുള്ളത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയതിനും, ജനറല്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയതിനും ആണ് പഞ്ചായത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളത്.

ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ ഭരണ സമിതിക്ക് ഒപ്പം നിന്ന തൊഴിലുറപ്പു പദ്ധതി അംഗങ്ങള്‍, മേറ്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അഭിനന്ദിക്കുകയും, വരും വര്‍ഷങ്ങളിലും മികച്ച വികസന മുന്നേറ്റം തുടരുവാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു.

തൊഴിലുറപ്പു പദ്ധതിയിൽ രണ്ടു അവാർഡുകൾ ആണ് ഈ വർഷം ചക്കിട്ടപാറ പഞ്ചായത്തിന് ലഭിച്ചിട്ടുള്ളത്. പട്ടിക വർഗ്ഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കിയതിനും ജനറൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കിയതിനുമുള്ള അംഗീകാരങ്ങളാണ് ചക്കിട്ടപാറയ്ക്ക് ലഭിച്ചത്.