തൃക്കാക്കരയിലെ വിജയത്തിൽ മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനം


മേപ്പയ്യൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ വൻ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് മേപ്പയ്യൂരിലെ യു.ഡി.എഫ് പ്രവർത്തകർ. ഉമാ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യു.ഡി.എഫ് പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി.

ആന്തേരി ഗോപാലകൃഷ്ണൻ, കോമത്ത് മുജീബ്, യു.എൻ.മോഹനൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, ഇ.കെ.മുഹമ്മദ് ബഷീർ, പി.പി.സി.മൊയ്തീൻ, സി.പി.നാരായണൻ, ശ്രീ നിലയം വിജയൻ, ആർ.കെ.രാജീവ്, കെ.എം.ശ്യാമള, കെ.എം.സുരേഷ് ബാബു, എം.വി.ചന്ദ്രൻ, പി.ബാലൻ നായർ, പറമ്പാട്ട് സുധാകരൻ, പി.കെ.പ്രകാശൻ, കെ.റിഞ്ചു രാജ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, വളളിൽ രവീന്ദ്രൻ, ജിതിൻ അശോകൻ എന്നിവർ നേതൃത്വം നൽകി.