ചങ്ങരോത്തെ ഇവാന്‍റെ പുഞ്ചിരിക്കായി അവർ രുചിയൂറും ബിരിയാണി വിളമ്പി; സി.പി.എം കല്ലൂര്‍ ബ്രാഞ്ച് സ്വരൂക്കൂട്ടിയത് ഒരുലക്ഷത്തിലധികം രൂപ


കടിയങ്ങാട്: പാലേരിയിലെ മുഹമ്മദ് ഇവാന്റെ ജീവന്‍ രക്ഷിക്കാനുള്ള 18 കോടിയുടെ തുള്ളി മരുന്ന് എത്തിക്കാന്‍ കയ്യും മെയ്യും മറന്ന് പ്രയത്‌നിക്കുകയാണ് നാടും നാട്ടുകാരുമൊന്നാകെ. ഒപ്പം കൂടി ചങ്ങരോത്ത് പഞ്ചായത്ത് 13ാം വാര്‍ഡ് സി.പി.എം കല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റിയും.

ചികിത്സാ സഹായത്തിലേക്ക് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറ്റി ഇരുപത് രൂപ വാര്‍ഡ് മെമ്പര്‍ വാഴയില്‍ സുമതിയില്‍ നിന്നും ചികിത്സാസഹായ കമ്മിറ്റി ചെയര്‍മാനും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഉണ്ണി വേങ്ങേരി ഏറ്റുവാങ്ങി.

അഞ്ചാം വാര്‍ഡ് മെമ്പര്‍ അരവിന്ദാക്ഷന്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

summery: changaroth panchayath 13th ward cpm kalur branch collected rs one lakh for ivan’s treatment from biriyani chalange