ഓര്‍മ്മയായി വി.പി.കെ; വിടപറഞ്ഞ അരിക്കുളം പ്രദേശത്തെ പൗരപ്രമുഖന് അനുസ്മരണം


അരിക്കുളം: രാഷ്ട്രീയ പ്രവര്‍ത്തനം നാടിന്റെയും ജനങ്ങളുടേയും നന്‍മക്കു വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്ന് ജീവിതത്തിലൂടെ തെളിയിച്ച നേതാവായിരുന്നു വി.പി.കെ അമ്മത് ഹാജിയെന്ന് സി.പി.എ അസീസ് മാസ്റ്റര്‍.

വാകമോളി മദ്രസത്തുല്‍ ഹിലാലില്‍ വെച്ച് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വി.പി.കെ സര്‍വകക്ഷി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് മെമ്പര്‍ നജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പഴയ കാല സംഘാടകരില്‍ പ്രമുഖനും എലങ്കമല്‍ മഹല്ല് കമ്മിറ്റി എക്‌സികുട്ടീവ് മെമ്പറും വാകമോളി മദ്രസ്സത്തുല്‍ ഹിലാല്‍ കമ്മിറ്റി മുന്‍ അംഗവും, പൗരപ്രമുഖനുമായിരുന്നു വി.പി.കെ

ടി.കെ.എ ലത്തീഫ് മാസ്റ്റര്‍, ഇ.കെ അഹ്‌മദ് മൗലവി, എസ് മുരളീധരന്‍, ഷംസുദ്ദീന്‍ വടക്കയില്‍, കെ.കെ നാരായണന്‍ മാസ്റ്റര്‍, അഷറഫ് വള്ളോട്ട്, ശ്രീധരന്‍ കണ്ണമ്പത്ത്, സി നാസര്‍, സുബൈര്‍ ദാരിമി, സുഹൈല്‍ അരിക്കുളം, ദാമു നായര്‍, അബ്ദുസലാം ഫൈസി, റിയാസ് ഊട്ടേരി, മജീദ് പറമ്പത്ത്, വി.പി അമ്മദ്, സജീര്‍വാകമോളി തുടങ്ങിയവര്‍ സംസാരിച്ചു.

ആവള മുഹമ്മദ് സ്വാഗതവും ബഷീര്‍ വടക്കയില്‍ നന്ദിയും പറഞ്ഞു.

summery: commemoration of civic leader vpk ammed haji