ദേശീയ പുരസ്‌കാര നിറവില്‍ വാകയാട് എച്ച്.എസ്.എസ്; ജേതാക്കളെ അനുമോദിച്ചു


നടുവണ്ണൂര്‍: ലക്ഷ്മി മജുംദാര്‍ ദേശീയ പുരസ്‌കാരം നേടിയ വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ഗ്രൂപ്പിനെ അനുമോദിച്ചു. താമരശ്ശേരി ജില്ലാ അസോസിയേഷന്‍ ഉപഹാരം നല്‍കി. വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നചടങ്ങില്‍ ജില്ലാ കമ്മിഷണര്‍ രാമചന്ദ്രന്‍ പന്തീരടിയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി.

ജില്ലാ ഓര്‍ഗനൈസിങ് കമ്മിഷണര്‍ (സ്‌കൗട്ട്) കെ. രാജന്‍ അധ്യക്ഷനായി. ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മിഷണര്‍ എം.ഇ ഉണ്ണികൃഷ്ണന്‍, ജില്ലാ ഓര്‍ഗനൈസിങ് കമ്മിഷണര്‍ (ഗൈഡ്) വിനോദിനി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രസീന, ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍, സ്‌കൗട്ട് മാസ്റ്റര്‍ എം. സതീഷ് കുമാര്‍, കമ്പനി ലീഡര്‍ ആര്‍. ദേവനന്ദ, സഞ്ജന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

summary: Congratulated the Scout and Guides Group of Vakayadu HSS for winning the National Award