‘ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം’; ഭാരത് ജോഡോയ്ക്ക് പിന്തുണയുമായി കുറ്റ്യാടിയിൽ സന്ദേശ യാത്രയുമായി കോൺഗ്രസ്


കുറ്റ്യാടി: ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന സന്ദേശം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം കോൺഗ്രസ് പ്രവർത്തകർ നടത്തിയ സന്ദേശ യാത്ര ശ്രദ്ധേയമായി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നരിക്കൂട്ടുംചാലിൽ നിന്നും കുറ്റ്യാടി വരെ സന്ദേശയാത്ര നടത്തിയത്.

മണ്ഡലം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്തിന് ത്രിവർണ്ണ പതാക കൈമാറി ഡി.സി.സി.ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ യാത്ര ഉദ്ഘാടനം ചെയ്തു.കെ.പി.അബ്ദുൾ മജീദ്, പി.പി.ആലിക്കുട്ടി, പി.കെ.സുരേഷ്, ടി. സുരേഷ് ബാബു, എസ്.ജെ.സജീവ് കുമാർ, സി.കെ.രാമചന്ദ്രൻ, എൻ.സി. കുമാരൻ, കാവിൽ കുഞ്ഞബ്ദുള്ള, എ.സി. അബ്ദുൾ മജീദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, ഹാഷിം നമ്പാട്ടിൽ, ബാപ്പറ്റ അലി, സിദ്ധാർത്ഥ് നരിക്കുട്ടും ചാൽ, എ.ടി.ഗീത, ലീബ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സന്ദേശ യാത്ര ശ്രീജേഷ് ഊരത്തിന് പതാക കൈമാറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

Summary: Congress held a sadhesha yatra in Kuttyadi in support of Bharat Jodo