തൃശൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു; കുതറി മാറിയ ഭാര്യ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു


പാലക്കാട്: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. പരിക്കേറ്റ പ്രമോദ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യയ്ക്ക് മേല്‍ പെട്രോള്‍ ഒഴിച്ചശേഷം ഇയാള്‍ സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കുതറി മാറിയതിനാല്‍ ഭാര്യ കാര്‍ത്തിക നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പെട്രോള്‍ ഒഴിക്കുന്നത് കണ്ട കുട്ടികള്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.