തൊഴിലില്ലായ്മയ്‌ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം; ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് പ്രചാരണ ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം


പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് പ്രചാരണ ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം. തൊഴിലില്ലായ്മയ്‌ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കാല്‍നട പ്രചരണ ജാഥ രണ്ടാം ദിവസത്തെ പര്യടനം പേരാമ്പ്ര ടൗണില്‍ നിന്നും ആരംഭിച്ച് പാലേരി സമാപിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ അതുല്‍ ദാസ്, ആദിത്യ സുകുമാരന്‍, എം.എം.ജിജേഷ്, അരുണ്‍ ജി.ദേവ്, സി.കെ.രൂപേഷ്, അമല്‍ ആസാദ്, അഖിലേഷ്, അര്‍ജുന്‍ മോഹന്‍, അക്ഷയ്, ലിജിന്‍ലാല്‍, ബിനില്‍ രാജ്, സനൂപ്, അശ്വന്ത് ചന്ദ്രന്‍, സജിദാസ് എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനം ടി.പി.ബിനീഷ് ഉദ്ഘാടനം ചെയ്തു. ജാഥ നാളെ 16/10/22ന് എരവട്ടൂര്‍ കനാല്‍മുക്കില്‍ നിന്നും ആരംഭിച്ച് മേപ്പയ്യൂരില്‍ സമാപിക്കും. സമാപന സമ്മേളനം ഐഷി ഘോഷ് ഉദ്ഘാടനം ചെയ്യും.