ജനവാസമേഖലയിലിറങ്ങി കാട്ടാന; ചക്കിട്ടപാറയില്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചതായി പരാതി


ചക്കിട്ടപാറ: നരിനടയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കണയങ്കാല്‍ വിജയന്റെ കൃഷിയിടത്തിലാണ് ആന നാശംവിതച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. വീടിനോടുചേര്‍ന്നുള്ള പറമ്പിലെ വാഴത്തോട്ടവും പ്ലാവും നശിപ്പിച്ചു.

ജനവാസമേഖലയില്‍ പകല്‍ ആനയെത്തുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. വനമേഖലയില്‍നിന്ന് പെരുവണ്ണാമൂഴി ഡാമിന്റെ റിസര്‍വോയര്‍ കടന്നാണ് ഈ ഭാഗത്തേക്ക് ആനയെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.