കല്ലോട് മയിലാടിപ്പാറയില്‍ തീപ്പിടിത്തം; രണ്ടര ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടുകളില്‍ തീപ്പടര്‍ന്നു


പേരാമ്പ്ര: കല്ലോട് സി.കെ.ജി. കോളേജിന് സമീപത്തെ മയിലാടിപ്പാറയില്‍ തീപിടിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കുറ്റിക്കാടുകളില്‍ പടര്‍ന്ന തീ രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിക്കുകയായിരുന്നു.

കിഴക്കയില്‍ രജീഷ്, തോട്ടത്തില്‍ വിശ്വന്‍ നായര്‍ എന്നിവരുടെ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. പേരാമ്പ്രയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രാത്രി 7.30ഓടെ നിയന്ത്രണവിധേയമാക്കിയത്.

അഗ്‌നിരക്ഷാസേനയുടെ വാഹനമെത്താത്ത സ്ഥലമായിരുന്നു. തെങ്ങ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍ കത്തിനശിച്ചു.