മികച്ച കർഷകനായി സത്യൻ, സമ്മിശ്ര കർഷകനായി അസീസ്; കാർഷിക മേഖലയിലെ പ്രതിഭകളെ ആദരിച്ച് മേപ്പയ്യൂർ പഞ്ചായത്ത്


മേപ്പയ്യൂർ: പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. പരിപാടി ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാ‍ജൻ അധ്യക്ഷത വഹിച്ചു.

കർഷക ദിനാചരണത്തിന്റെ ഭാഗമായി വിളംബരജാഥയും സംഘടിപ്പിച്ചു.വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നരംഭിച്ച വിളംബരജാഥ ടൗൺ ചുറ്റി മേപ്പയ്യൂർ വ്യാപാര ഭവനിൽ എത്തിച്ചേർന്നു.

മുതിർന്ന കർഷകരായ ഉണക്കൻ എടത്തിക്കണ്ടി, അച്യുതൻ നമ്പ്യാർ, ഗോപാലൻ ചെറിയകാരയാട്ട് കണ്ടി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വിവിധ വിഭാ​ഗങ്ങളിലായി തിരഞ്ഞെടുത്ത കർഷകരെയും ചടങ്ങിൽ ആദരിച്ചു. മികച്ച കേരകർഷകനായി കുഞ്ഞികണ്ണൻ ആറുകണ്ടത്തിൽ,കർഷകതൊഴിലാളിയായി ചന്ദ്രൻ നെല്ലിയുള്ളപറമ്പിൽ, മികച്ച കർഷകനായി സത്യൻ വടക്കേനെല്ല്യാട്ടുമ്മൽ, പച്ചക്കറി കർഷകനായി രാജൻ വണ്ണാനക്കണ്ടി, ക്ഷീര കർഷകനായി അനുരാജ് ചാപ്പറമ്പിൽ, സമ്മിശ്ര കർഷകനായി അസീസ് യോഗിമഠത്തിൽ, വനിതാകർഷകയായി സുരജ കരുവുണ്ടാട്ട് കിഴക്കയിൽ, യുവകർഷകനായി എ.കെ സനീഷ് കുമാർ, കുട്ടികർഷകരായി അരവിന്ദ് ഉന്ത്രോത്ത്പൊയിൽ, സനീത് നബാൻ കാരേക്കണ്ടി എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.

കൃഷി അസിസ്റ്റൻറ് പി അനിത പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന, ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ, അംഗങ്ങളായ സുനിൽ വടക്കയിൽ, രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, റാബിയ എടത്തി കണ്ടി, മേലടി ബ്ലോക്ക് അംഗങ്ങളായ മഞ്ഞക്കുളം നാരായണൻ, എ.പി രമ്യ, പഞ്ചായത്ത് സെക്രട്ടറി എ.സന്ദീപ, കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമാരായ എൻ.കെ ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീധരൻ കൂവല, കാർഷിക കർമ്മ സേന പ്രസിഡൻറ് കെ.കെ കുഞ്ഞിരാമൻ, വിവിധ രാഷ്ട്രീയ പാർട്ടി, കർഷക പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ടി.എൻ അശ്വിനി സ്വാഗതവും കൃഷി അസിസ്റ്റൻറ് സി.എസ് സ്നേഹ നന്ദിയും പറഞ്ഞു.