കാരയാട് ഭ്രാന്തൻ കുറുക്കൻ്റെ ശല്യം രൂക്ഷം; രണ്ട് പേർക്ക് കടിയേറ്റു. ജനങ്ങൾ ഭീതിയിൽ


അരിക്കുളം: കാരയാട് മേഖലയിൽ ഭ്രാന്തൻ കുറുക്കൻ്റെയും നായയുടെയും ശല്ല്യം രൂക്ഷം. ഇന്ന് രാവിലെ രണ്ടാളുകൾക്ക് കുറുക്കന്റെ കടിയേറ്റു.

വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. ജനങ്ങൾ ഭീതിയിലാണ്. സ്കൂളിൽ പോകുന്ന കുട്ടികളെ ഉൾപ്പെടെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി ഈ കാര്യത്തിൽ അടിയന്തിരമായി ഇടപ്പെട്ട് ജനങ്ങളുടെ ഭീതിയകറ്റാൻ നടപടി സ്വീകരിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

നാട്ടിലെ തെരുവ് നായകളേയും ഭ്രാന്തൻ കുറുക്കൻ കടിച്ചിട്ടുണ്ടാവുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.