പാഠ്യപദ്ധതി പരിഷ്കരണം; പുത്തൻ ആശയങ്ങളുമായി മേപ്പയ്യൂർ പഞ്ചായത്ത്തല ജനകീയ ചർച്ച


മേപ്പയ്യൂർ: പഞ്ചായത്ത്തല കേരള പാഠ്യപദ്ധതി പരിഷ്കരണ ജനകീയചർച്ച മേപ്പയ്യൂർ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു ജനകീയ ചർച്ച പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ആർ.സി ട്രെയ്നർ അനീഷ് പി സ്വാഗതം പറഞ്ഞു.

ആശംസകൾ അർപ്പിച്ചു കൊണ്ട് ഭാസ്കരൻ കൊഴുക്കല്ലൂർ, വി.സുനിൽ, റാബിയ എടത്തിക്കണ്ടി, ആഷിത നടുക്കാട്ടിൽ എന്നിവർ സംസാരിച്ചു 26 ഫോക്കസ് മേഖലകളെ ആസ്പദമാക്കി വിദ്യാലയ തലത്തിൽ നിന്നും ക്രോഡീകരിച്ച കാര്യങ്ങൾ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അധ്യാപകർ അവതരിപ്പിച്ചു.

ജനപ്രതിനിധികൾ, ഗ്രന്ഥശാലാ പ്രവർത്തകർ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ പി.ഇ.സി കൺവീനർ സുനന്ദ .ടി നന്ദി പറഞ്ഞു.