മരം വീഴുന്ന ശബ്ദം കേട്ട് വരാന്തയിൽ നിന്ന് ഓടി മാറി, പാലേരിയിൽ തെങ്ങും കവുങ്ങും വീണു വീട് തകർന്നു


പേരാമ്പ്ര: തെങ്ങും കവുങ്ങും വീണതിനെ തുടർന്ന് പാലേരിയിൽ വീട് തകർന്നു. കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ പത്മനാഭന്‍ നായരുടെ വീടാണ് തകർന്നത്. ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു സംഭവം.

കാറ്റില്‍ വീടിന്റെ മുന്‍ വശത്തെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തെങ്ങിനൊപ്പം സമീപത്തെ കവുങ്ങ് കൂടി വീടിന് മുകളിലേക്ക് പതിച്ചു. അപകടത്തിൽ വീടിന്റെ മുന്‍വശത്തെ വരാന്തയുടെ മേല്‍ക്കൂരയും മുകളിലത്തെ നിലയുടെ മേല്‍ക്കൂരയും തകര്‍ന്നു.

അപകട സമയത്ത് പത്മനാഭന്‍ നായര്‍ വീടിന്റെ വരാന്തയിലുണ്ടായിരുന്നു. മരം വീഴുന്ന ശബ്ദം കേട്ട് അദ്ദേഹം ഓടി മാറുകയായിരുന്നു.