കടിയങ്ങാട് 17 പട ആഴമുള്ള കിണറ്റില്‍ അകപ്പെട്ട് പട്ടി; ജീവന്‍ രക്ഷിച്ച് മാതൃകയായി യുവാവ്


കടിയങ്ങാട്: നാഗത്ത് താഴെ സോപ്പ് ഗോഡൗണിന് സമീപം അബദ്ധത്തില്‍ കിണറ്റില്‍ വീണ പട്ടിയെ രക്ഷപ്പെടുത്തിയ കച്ചേരിച്ചാലില്‍ മണിയ്ക്ക് അഭിനന്ദന പ്രവാഹം. കിണറ്റില്‍ അകപ്പെട്ട പട്ടിയെ മണി കിണറ്റില്‍ ഇറങ്ങി പുറത്ത് എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു.

അടുക്കത്ത് സ്വദേശി നടുക്കണ്ടി മൊയ്ദുവിന്റെ ഉടമസ്ഥതയിലുള്ള 17 പട ആയമുള്ള കിണറ്റിലാണ് പട്ടി കഴിഞ്ഞ ദിവസം വീണത്. ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ അകപ്പെട്ട പട്ടിയുടെ ദീനരോദനം കേട്ട നാട്ടുകാര്‍ മണിയേയും കൂട്ടി പട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ മണി സ്വന്തമായും കൂട്ടായും ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ദിവസകൂലി വേലകള്‍ ചെയ്യുന്നതിനിടയിലാണ് ഇദ്ദേഹം ഇത്തരം സേവങ്ങള്‍ക്ക് സമയം കണ്ടെത്തുന്നത്.