ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ പൊന്നോണം-22; പ്രത്യാശ അഗതിമന്ദിരത്തില്‍ ഓണക്കോടി വിതരണം നടത്തി


പേരാമ്പ്ര: ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൊന്നോണം-22’ ന് തുടക്കമായി. പേരാമ്പ്രയിലെ പ്രത്യാശ അഗതി മന്ദിരത്തില്‍ ഓണപ്പുടവ നല്‍കിക്കൊണ്ട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ നിര്‍വ്വഹിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍, ഇ.അശോകന്‍ മാസ്റ്റര്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വേണുമാസ്റ്റര്‍, ഐ.എന്‍.ടി.യു.സി നേതാവ് മനോജ് എടാണി, കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ കെ.എസ്.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ്, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ആദിത്യ വാത്മീകം, മുന്‍ പ്രസിഡന്റ് മുവാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് മുന്‍ വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് പാല്ലിശ്ശേരി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായി. ഇന്‍കാസ് പേരാമ്പ്ര മീഡിയ ചെയര്‍മാന്‍ ദീപക് വേണുഗോപാല്‍ നന്ദി രേഖപ്പെടുത്തി.