ജോലി തിരയുകയാണോ? പേരാമ്പ്ര മേഖലയില്‍ താല്‍ക്കാലിക നിയമനങ്ങള്‍ യോഗ്യതകളും വിശദാംശങ്ങളും അറിയാം


പേരാമ്പ്ര: കുന്നുമ്മല്‍ ബ്ലോക്ക് ഫാര്‍മേഴ്‌സ് അന്‍ഡ് റൂറല്‍ എംബ്ലോഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ക്ലര്‍ക്ക് നിയമനം.
എസ്എസ്എല്‍സിയും ജെ.ഡി.സിയും പാസായവരും (അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യതകള്‍)ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്.

ശമ്പള സ്‌കെയില്‍: 12740 (മൊത്ത മാസ ശമ്പളം)

2023 ജനുവരി 1ന് 18നും 40നും ഇടയില്‍ വയസ്സുള്ളവരായ (നിയമാനുസൃതം വയസ്സിനിളവിന് അര്‍ഹതയുള്ളവര്‍ക്ക് ഇളവ് അനുവദിക്കുന്നതാണ്.) ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി വയസ്സിളവിനുള്ള അര്‍ഹത എന്നീ വിവരങ്ങളും അവ തെളിയിക്കുന്ന രേഖയുടെ പകര്‍പ്പുകളും മൊബൈല്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും സഹിതം 2023 ജൂണ്‍ 7നകം ലഭിക്കത്തവണ്ണം അപേക്ഷിക്കണം.

എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവ്

ജലകൃഷി വികസന ഏജന്‍സി (ADAK) യുടെ കല്ലാനോട് ഹാച്ചറിയില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമിക്കുന്നതിനായി മെയ് 26 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. ബി കോം ബിരുദം, എം എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, ഓരോ പകര്‍പ്പും സഹിതം കല്ലാനോട് ഹാച്ചറിയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0490-2354073