മികച്ച പ്രകടനത്തിന് അനുമോദനം; മൂന്ന് കോടി രൂപ സമാഹരിക്കുന്നതി സേവനം ചെയ്ത ജീവനക്കാർക്കാർക്ക് അനുമോദനമൊരുക്കി കാവുന്തറ സർവ്വീസ് സഹകരണ ബാങ്ക്


നടുവണ്ണൂർ: അനുമോദന ചടങ്ങുമായി കാവുന്തറ സർവ്വീസ് സഹകരണ ബാങ്ക്. 2022-23 വർഷത്തിൽ മൂന്ന് കോടി രൂപ സമാഹരിക്കുന്നതി സേവനം ചെയ്ത ബാങ്ക് ജീവനക്കാരെയാണ് ചടങ്ങിൽ അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ബാങ്ക് സെക്രട്ടറി വി.എം. ശീർഷയ്ക്ക് ബാങ്ക് വക ഉപഹാരം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ല പഞ്ചായത്ത് ആരോഗ്യ രംഗത്ത് നേടിയ നേട്ടത്തിന് ബാങ്കിന്റെ വക ഉപഹാരം ബാറ്റ് പ്രസിഡന്റ് കെ. സജീവൻ ജില്ലാ പഞ്ചായത്ത് പ്രസസന്റിന് നൽകി. ജൂൺ 30 നുള്ളിൽ രണ്ട് കോടി രൂപ സ്വരൂപിക്കുന്നതിന്റെ ഉദ്ഘാടനം എൻ.കെ. ബീരാനിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.

കെ. സജീവൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജിജീഷ് മോൻ, അസ്സൻ കോയ മണാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. ശശി കോലാത്ത് സ്വാഗതം പറഞ്ഞു. ശീർഷ വി.എം. നന്ദി പറഞ്ഞു.