കീഴരിയൂര്‍ നടുവത്തൂരില്‍ തീപിടുത്തം; കത്തിനശിച്ചത് ശങ്കരാചാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാട്


കീഴരിയൂര്‍: കീഴരിയൂര്‍ നടുവത്തൂര്‍ കാടിന് തീപിടിച്ചു. ശങ്കരാചാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് സംഭവം.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ചും ഫയര്‍ ബീറ്റണ്‍ ചെയ്തും തീ അണച്ചു.

ഗ്രേഡ് എ.എസ്.ടി.ഒ എം. മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി. ഹേമന്ത്, സി. സിജിത്ത്, എസ്. അരുണ്‍, റിനീഷ് പി.കെ, റഷീദ് ഹോം ഗാര്‍ഡ്മാരായ സുജിത്ത്, പ്രദീപ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.