പൊലീസിനെ കണ്ടതോടെ ചിതറിയോടി, 12 പേരെ ഓടിച്ചിട്ട് പിടികൂടി, വാഹനങ്ങൾ സ്റ്റേഷനിലെചത്ച കണ്ടെയിനർ ലോറിയിൽ; കീഴരിയൂർ അകലാപ്പുഴ പൊടിയാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ


കൊയിലാണ്ടി: കീഴരിയൂരിൽ വൻ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. അകലാപ്പുഴ പൊടിയാടിയിൽ വച്ചാണ് സംഘം പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയത്.

പണം വച്ച് ചീട്ടുകളിച്ചിക്കാനായി നൂറിലധികം പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പൊലീസ് സാന്നിധ്യം അറിഞ്ഞതോടെ സംഘം ചിതറിയോടുകയായിരുന്നു. സംഘത്തിലെ 12 പേരെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയാണ് കസ്റ്റഡിയിലെടുത്തത്.

ചീട്ടുകളി നടന്ന സ്ഥലത്തുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കണ്ടെയിനർ ലോറിയിൽ കയറ്റിയാണ് ഈ വാഹനങ്ങൾ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കൊയിലാണ്ടി സബ് ഇൻസ്പെക്ടർ പി.എം.ശൈലേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്
ചീട്ടുകളി സംഘത്തെ പിടികൂടിയത്. എളമ്പിലാട്ട് ക്ഷേത്രോത്സവം നടക്കുന്നതിനാൽ കീഴരിയൂരിൽ വൻ ചീട്ടുകളി സംഘം എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം കൊയിലാണ്ടി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.

Content Highlights / English Summary: Big gambling gang arrested by Koyilandy police from Keezhariyur Akalappuzha Podiyadi. 12 arrested, two wheelers seized. Breaking news.