കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി ദേവനന്ദ കെ അന്തരിച്ചു


കൊയിലാണ്ടി: കാപ്പാട് വികാസ് നഗർ ഞേവങ്ങാട്ട് ദേവനന്ദ കെ അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം. പതിനേഴ് വയസ്സായിരുന്നു.

കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. കരുണന്റെയും കുമാരിയുടെയും മകളാണ്. സഹോദരി: അരുണിമ.

സംസ്കാരം നാളെ നടക്കും.

Summary: Koyilandy girls higher secondary school student Devanandha passed away