നാട്ടുകാർക്ക് ഇനി സുഗമമായി സഞ്ചരിക്കാം; ചക്കിട്ടപ്പാറ അണ്ണക്കുട്ടന്‍ചാല്‍ വാര്‍ഡിലെ കുന്നമംഗലം-പാലംതലക്കൽ റോഡ് തുറന്നു


ചക്കിട്ടപാറ: ചക്കിട്ടപ്പാറ അണ്ണക്കുട്ടന്‍ചാല്‍ വാര്‍ഡിലെ കുന്നമംഗലം പാലംതലക്കൽ റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച റോഡ് മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിച്ച ശേഷമാണ് നാടിന് സമര്‍പ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ റോഡ് ഉദ്ഘാടനം ചെയ്തു.

വാർഡ്‌ മെമ്പർ ഇ.എം.ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോർജ്ജ് മണ്ഡപത്തിൽ, സാവിത്രി ബാബു, സുരേഷ് ഈന്തികുഴിയിൽ, വിമല മനക്കൽ തുടങ്ങിയവര്‍ സംസാരിച്ചു.