ഭൂരഹിതരായ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് വനഭൂമി പതിച്ചുനല്‍കുന്നതിലേക്കായി അപേക്ഷ സമര്‍പ്പിക്കാം


കോഴിക്കോട്: ഭൂരഹിതരായ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് വനഭൂമി പതിച്ചുനല്‍കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുന്‍പ് പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ കൈവശത്തിലുണ്ടായിരുന്ന വനഭൂമി പ്രസ്തുത കൈവശക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിലേക്കായും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 10 നു മുന്‍പായി അപേക്ഷ താലൂക്ക്/വില്ലേജ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.