പേരാമ്പ്ര ഉപജില്ലാ കായികമേള; സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ കുളത്തുവയലിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ സ്റ്റേഡിയത്തല്‍ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ല കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ കുളത്തുവയല്‍. 334 പോയിന്റുകള്‍ നേടിയാണ് സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാരായത്.

രണ്ടാം സ്ഥാനത്തുള്ള സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കല്ലാനോട് 236 പോയിന്റുകളാണ് നേടിയത്. കായികമേളയുടെ തുടക്കം മുതലുള്ള കുതിപ്പ് സെന്റ് ജോര്‍ജ് നിലനിര്‍ത്തുന്നതാണ് അവസാന ദിനമായ ഇന്ന് കണ്ടത്. പേരാമ്പ്ര ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറുകണക്കിന് കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. സമാപന ചടങ്ങില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത് അധ്യക്ഷനായിരുന്നു. പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.