അടുത്തറിയാം ഇനി നൂതന കൃഷി രീതികൾ; മേപ്പയൂർ കൃഷിഭവൻ കൃഷി പാഠശാല സംഘടിപ്പിച്ചു


മേപ്പയൂർ : കൃഷിഭവന്റെയും ആത്മയുടെയും സംയുക്തഭിമുഖ്യത്തിൽ കൃഷിപാഠശാല നടത്തി. നരക്കോട് നടന്ന പരിപാടി മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്തു.

കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ നിന്നും വിദഗ്ധർ ക്ലാസുകൾ എടുത്തു. സമാപന പരിപാടി ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ നിർവഹിച്ചു.

വൈസ് പ്രസിഡന്റ്‌ ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ വി അബ്‌ദുള്ള, കൊളക്കണ്ടി ബാബു, കമ്മന മൊയ്‌ദീൻ, യു കെ അമ്മദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ അശ്വിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആത്മ ബ്ലോക്ക്‌ ടെക്നോളജി മാനേജർ ആതിര നന്ദി പറഞ്ഞു.