ജോലി അന്വേഷിക്കുകയാണോ? മേപ്പയ്യൂർ, വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം


കോഴിക്കോട്: മേപ്പയ്യൂർ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സോഷ്യോളജി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം.ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 24ന് 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0496 -2536125, 2537225.

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കാസ്പിന് കീഴില്‍ മെഡ്‌കോ വിഭാഗത്തില്‍ മെഡ്‌കോ കം സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ബി എസ് സി നഴ്‌സിങ്/ജിഎന്‍എം, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് മൂന്ന് ഒഴിവുകളാണ് ഉള്ളത്. ദിവസ വേതനം 760 രൂപ. 18 നും 36 നും ഇടയില്‍ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23 ന് രാവിലെ 11.30 ന് ഐംഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുന്നു; ജനുവരി 24 വരെ അപേക്ഷ സമർപ്പിക്കാം

Summary: Looking for a job? Temporary appointment at various places in the district including Meppayyur