മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിനുവേണ്ടി മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി; തുടക്കമിട്ട് പഞ്ചായത്ത് പ്രസിഡന്റ്


മേപ്പയ്യൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്ററിന് വേണ്ടി മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ഫണ്ട് സമാഹരണം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫിന് ഫണ്ട് നല്‍കിയായിരുന്നു ഉദ്ഘാടനം.

എം.എം.അഷറഫ്, ഫൈസല്‍ ചാവട്ട്, കെ.എം..എ.അസീസ്, ഐ.ടി.അബ്ദു സലാം, മുജീബ് കോമത്ത്, ഇസ്മായില്‍ കീപ്പോട്ട്, കെ.കെ.അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.