കക്കട്ടിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ


കുറ്റ്യാടി: കക്കട്ടിൽ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുമ്മൽ പഞ്ചായത്ത് മണിയൂർ താഴെ നെടുവിലക്കണ്ടി വിസ്മയ(24), എഴ് മാസം പ്രായമായ മകൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

വീട്ടിന് സമീപത്തെ പൊതു കിണറിലാണ് വിസ്മയയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ എം. പ്രവീൺകുമാറിൻ്റ് നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഓഫീസർമാരായ പി.കെ ജയ്സൽ, സി.കെ ഷൈജേഷ്, എൻ.കെ അഖിൽ, ടി.കെ വൈഷ്ണവജിത്ത് തുടങ്ങിയവർ പങ്കാളികളായി. മൃതദേഹങ്ങൾ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Summary: Mother and child commited suicide in kakkate