ബാന്‍ഡ് മേളങ്ങളുമായി ചങ്ങാതിക്കൂട്ടത്തിന്‍റെ റാലി; എം.എസ്.എഫ് എടവരാട് ശാഖ ബാല കേരളം ‘ചങ്ങാതി കൂട്ടം’ പരിപാടി സംഘടിപ്പിച്ചു


എടവരാട്: എം.എസ്.എഫ് എടവരാട് ശാഖ ബാല കേരളം “ചങ്ങാതി കൂട്ടം” പരിപാടി സംഘടിപ്പിച്ചു. എടവരാട് നഞ്ഞാളൂർ മുക്കിൽ നിന്നും ശാഖാ ക്യാപ്റ്റൻ ഷാദിലിന് പതാക കൈമാറി മുസ്ലിം ലീഗ് ഒന്നാം വാർഡ് പ്രസിഡന്റ്‌ വളാഞ്ഞി ഇബ്രാഹിം ബാല കേരളത്തിന്റെ റാലിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്ലാസും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്വാഗത സംഘം ചെയർമാൻ: പി. സൂപി മൗലവി അധ്യക്ഷതയില്‍ നടന്ന പരിപാടി ബാല കേരളം സംസ്ഥാന കോ- ഓർഡിനേറ്റർ റഷാദ് വി. എം. ഉദ്ഘാടനം ചെയ്തു. ജെറീഷ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി

വിദ്യാർഥികളുടെ സാന്നിധ്യം കൊണ്ടും ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയാലും ശ്രദ്ധേയമായ റാലിക്ക് സമ്മേളന വേദിയായ എടവരാട് ചേനായിൽ വെച്ച് മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു.കോളറോത്ത് കുഞ്ഞാലി ഹാജി പതാക ഉയർത്തി.

എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി എം. കെ.ഫസ്‌ലു റഹ്മാൻ, ബാല കേരളം പഞ്ചായത്ത് കോ-ഓഡിനേറ്റർ ഷാമിർ കല്ലോട്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ വി.കെ.നാസർ, വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.പി.ജമീല, സ്വാഗത സംഘം ജനറൽ കൺവീനർ ടി.കെകുഞ്ഞമ്മത് ഫൈസി, എടവരാട് ശാഖാ ലീഗ് പ്രസിഡണ്ട് എം.എൻ.അഹമദ്, സെക്രട്ടറി സമീർ .കെ.പി, ഒന്നാം വാർഡ് മുസ്ലിം ലീഗ് ട്രഷറർ ആലിയാട്ട് മജീദ്, വൈ പ്രസിഡണ്ട്: കെ.കെ.സി മൂസ്സ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അർഷാദ്കെ.എം, ശാഖാ യൂത്ത് ലീഗ് ട്രഷറർ പി.ഫിറോസ്, എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി ബാസിത്ത്ടി. എൻ, മൊയ്തു കെ.ജസീൽ വി.കെ, ബഷീർ.കെ, എം.എസ്.എഫ് ശാഖാ പ്രസിഡണ്ട് സഹൽ.പി.ടി, സെക്രട്ടറി അഹമ്മദ് അലി വി.കെ, ട്രഷറർ ആസിഫ്.കെ.വി, ഫാസിൽ.ടി.എൻ. അബ്ദുൽ ഹാദി.ഒ.പി., അൽത്താഫ്, ഷാദിൻ.കെ. എന്നിവർ പരിപാടിയില്‍ സംസാരിച്ചു.