പതിനൊന്നുകാരിയുടെ പരാതി; കീഴരിയൂര്‍ സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍


മേപ്പയ്യൂര്‍: പതിനൊന്നുകാരിയുടെ പരാതിയില്‍ പോക്‌സോ കേസില്‍ കീഴരിയൂര്‍ സ്വദേശി അറസ്റ്റില്‍. കുറുമയില്‍ പ്രദീപന്‍ (54) ആണ് അറസ്റ്റിലായത്.

ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദായ സംഭവം നടന്നത്. സാധനം വാങ്ങാനായി കടയിലേക്ക് പോയ പതിനൊന്നുകാരിയോട് വഴിയില്‍വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.

ഇന്നലെ സ്റ്റേഷനില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.