മുള്ളങ്കണ്ടി- അയ്യങ്ങാട്ട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം; മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ മുള്ളങ്കണ്ടി – അയ്യങ്ങാട്ട് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാത്തതിനെതിരെ മുസ്ലീം ലീഗ് ധര്‍ണ്ണ. പ്രവൃത്തി തുടങ്ങി എട്ട് വര്‍ഷം വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിയാത്ത മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥക്കതിരെയും അശാസ്ത്രീയമായ രീതിയില്‍ പൈപ്പ് ലൈന്‍ ഇട്ടതിന് എതിരെയും കീഴ്പ്പയ്യൂര്‍ നോര്‍ത്ത് മണപ്പുറം ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

ധര്‍ണ അന്‍വര്‍ ഷാ നൊച്ചാട് ഉദ്ഘാടനം ചെയ്തു. കീഴ്‌പ്പോട്ട് പി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കെ.എം.എ അസീസ്, സി.എം ബാബു, കീഴ്‌പ്പോട്ട് മൊയ്തീന്‍, മുജീബ് കോമത്ത്, എ കെ നിസാര്‍, ഇസ്മായില്‍ കിഴ്‌പ്പോട്ട്, സെറീന ഒളോര, കെ,കെ അമ്മത്, പി അസ്സയിനാര്‍ എന്നിവര്‍ സംസാരിച്ചു.

[midd3]