നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം കീഴരിയൂരിൽ പദയാത്ര സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്


കീഴരിയൂർ: സപ്തംബർ 21 മുതൽ 26 വരെ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. നമ്പ്രത്തുകരയിൽ വെച്ച് നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

ആർ.കെ മുനീർ, വി.വി.എം ബഷീർ,നൗഷാദ്കുന്നുമ്മൽ,എ.മൊയ്തീൻ മാസ്റ്റർസംഗിച്ചു. പദയാത്രക്ക് ടി.യു സൈനുദ്ധീൻ, നൗഷാദ് കുന്നുമ്മൽ, എ മൊയ്തീൻമാസ്റ്റർ, സത്താർ കീയരിയൂർ, ടി.എ.സലാം, ഷാനിദ്, അൻസിൽ, റിത്താജ് എന്നിവർ നേതൃത്വം നൽകി. വിവധ സ്വീകരണ കേന്ദ്രങ്ങളിൽ മൂസ്സ കോത്തമ്പ്ര, പി.സി.സിറാജ് മാസ്റ്റർ, ശിഹാബ് കന്നാട്ടി, സുഹൈൽ അരിക്കുളം എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം തറോൽമുക്കിൽ മണ്ഡലം സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മിസ്ബ് കീഴരിയൂർ പ്രസംഗിച്ചു.

Summary: muslim league padayathra held at keezhariyur