പേരാമ്പ്രയിലെ കടയില്‍ നിന്നും ലഹരി ഉല്പന്നങ്ങള്‍ പിടികൂടി; മുതുവണ്ണാച്ച സ്വദേശി പിടിയില്‍


പേരാമ്പ്ര: ടൗണിലെ കടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. ടാക്‌സി സ്റ്റാന്റിന് സമീപം കട നടത്തുന്ന മുതുവണ്ണാച്ച സ്വദേശി വിജയന്‍ ആണ് പിടിയിലായത്.

ഹാന്‍സ്, കൂള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. പേരാമ്പ്ര എ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

പേരാമ്പ്ര ഉള്‍പ്പെടെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും വ്യാപകമായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.