വിദ്യാര്‍ത്ഥികള്‍ക്ക് ഇനി നടന്ന് ബുദ്ധിമുട്ടേണ്ടിവരില്ല, തിരുവോട് എ.എല്‍.പി സ്‌ക്കൂളിന് പുതിയ ബസ്


നടുവണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കാനായി തിരുവോട് എ.എല്‍.പി സ്‌ക്കൂളിന് ബസ് നല്‍കി മാനേജര്‍. കിഴക്കയില്‍ വിജയന്‍ അടിയോടിയുടെ സ്മരണാര്‍ത്ഥമാണ് മാനേജര്‍ അനില്‍ വിജയന്‍ ബസ് നല്‍കിയത്. പുതിയ ബസിന്റെ ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം ബാലുശ്ശേരി എസ്.ഐ റഫീഖ് നിര്‍വ്വഹിച്ചു. ബസിന്റെ താക്കോല്‍ വിജയലക്ഷ്മിയില്‍ നിന്ന് ഹെഡ്മിസ്ട്രസ് ഭാരതി ഏറ്റുവാങ്ങി.

വാര്‍ഡ് മെമ്പര്‍ അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സി.കെ രാഘവന്‍, സി.കെ അശോകന്‍, വിനോദ് രാരാരി, പി അബ്ദുള്ളക്കുട്ടി, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, മാനേജര്‍ അനില്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എ.സി ജയേഷ് സ്വാഗതവും ജി.കെ അനീഷ് നന്ദിയും പറഞ്ഞു.