കരിയാത്തുംപാറ-തോണിക്കടവില്‍ ഓണത്തിന് ഒരുക്കിയിരിക്കുന്നത് വിപുലമായ പരിപാടികള്‍; ടെലിവിഷന്‍ താരങ്ങള്‍ക്കൊപ്പം ഓണം ആഘോഷിക്കാം


പേരാമ്പ്ര: കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം മേഖലയില്‍ ഇത്തവണ ഓണത്തിന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇറിഗേഷന്‍ വകുപ്പിന്റെയും കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവിന്റെയും നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നിര്‍മ്മല്‍ പാലാഴി ആന്റ് ദേവരാജന്‍ ടീം, പട്ടുറുമാല്‍ ഫെയിം ശ്യാംലാല്‍, അനീഷ് റഹ്‌മാന്‍ ആന്റ് ടീം, അമൃത ടി.വി സൂപ്പര്‍ ട്രൂപ്പ് ഫെയിം റാസിക് റഹ്‌മാന്‍ ആന്റ് ടീം കൂടാതെ മറ്റ് പ്രശസ്ത ടി.വി താരങ്ങളൊരുക്കുന്ന ദൃശ്യ ശ്രാവ്യവിരുന്നാണ് ഓണത്തിന്റെ ഭാഗമായി സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ആഘോഷക്കാഴ്ചകള്‍ക്കായി എത്തുന്നവര്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.