ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന് സംശയമുണ്ടോ? വെെകണ്ട, പേരാമ്പ്രക്കാർക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോ​ഗ്യമേള


പേരാമ്പ്ര: ആരോ​ഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കായി ആരോഗ്യമേളയൊരുക്കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. താലൂക്കാശുപത്രിയുടെ സഹകരത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ശനിയാഴ്ച പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി സ്മാരക ടൗൺ ഹാളിൽ നടക്കും. രാവിലെ 9.30ന് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. രാവിലെ 10ന് ഡോ. നാരായണൻകുട്ടി വാര്യർ ക്യാൻസർ ബോധവൽക്കരണ ക്ലാസെടുക്കും.

ജീവിതശൈലീ രോഗ നിർണയ ക്യാമ്പ്, ഹരിതകർമസേന അംഗങ്ങൾക്ക് പരിശോധന, അങ്കണവാടി കുട്ടികൾക്ക് സ്ക്രീനിങ്‌ ക്യാമ്പ്, ആയുർവേദ ഹോമിയോ ക്യാമ്പ്, ആരോഗ്യ പ്രദർശനം, കോവിഡ് വാക്സിനേഷൻ, ഐസിഡിഎസ് സ്റ്റാൾ, കാരുണ്യ ഇൻഷുറൻസ് പദ്ധതി കിയോസ്‌ക്, എച്ച്ഐവി സ്ക്രീനിങ്ങും കൗൺസലിങ്ങും, ഭക്ഷ്യപ്രദർശന സ്റ്റാളുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.